ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
പനമരം മാത്തൂര്‍ സര്‍വീസ് സ്റ്റേഷന്‍ സമീപം ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്.പനമരം മാത്തൂര്‍ അഞ്ഞാണിക്കുന്ന് സ്വദേശി പുനത്തില്‍ ഹാരിസ് (38) മകള്‍ ദില്‍ഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ഹാരിസിനെ വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി.