കാരിയര്‍ പാത്ത് ഉദ്ഘാടനം ചെയ്തു
ജില്ലയിലെ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെ ഉന്നത സര്‍വകലാശാലകളിലേക്ക് എത്തിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതി കാരിയര്‍ പാത്ത് പരിപാടിയുടെ ഉദ്ഘാടനം കമ്പളക്കാട് ഏച്ചോം സര്‍വോദയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു.
അഖില്‍ കുര്യന്‍ പദ്ധതി വിശദീകരിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ എം. മുഹമ്മദ് ബഷീര്‍ ചടങ്ങിന് അധ്യക്ഷനായി. ചടങ്ങില്‍ സൗത്ത് വയനാട് ഡി.എഫ്്്.ഒ ഷജ്ന കരീം മുഖ്യ അതിഥിയായി.ജില്ലാ പഞ്ചായത്ത് മെമ്പര്‍ സീതാ വിജയന്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഷിജു സെബാസ്റ്റ്യന്‍, ഫാ. ബിജു ജോര്‍ജ്ജ്, ജോണ്‍ ലാല്‍, എം.കെ. രാമചന്ദ്രന്‍, ബിജു മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.