ബിബിസി ഡൊക്യുമെന്ററി മാനന്തവാടിയില്‍ പ്രദര്‍ശിപ്പിച്ചു
പ്രതിഷേധങ്ങളില്ലാതെ ബിബിസി ഡോക്യുമെന്ററി മാനന്തവാടിയിലും മറ്റ് പ്രദേശങ്ങളിലും പ്രദര്‍ശിപ്പിച്ചു. ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍ എന്ന ഡൊക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്.മാനന്തവാടി ഗാന്ധി പാര്‍ക്ക്, തലപ്പുഴ, വള്ളിയൂര്‍ക്കാവ്, പേര്യ, വാളാട്, തൃശിലേരി, കാട്ടികുളം, പാണ്ടിക്കടവ് എന്നിവിടങ്ങളിലായിരുന്നു പ്രദര്‍ശനം.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സുരക്ഷയുടെ നടുവിലായിരുന്നു ബി.ബി.സി. ഡൊക്യുമെന്ററി പ്രദര്‍ശനം നടന്നത്.