കടുവയുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞില്ല.

0

പരപ്പനങ്ങാടിയില്‍ കടുവയെ നിരീക്ഷിക്കാന്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ കടുവയുടെ ചിത്രം പതിഞ്ഞില്ല.ഇന്നലെ വൈകിട്ടാണ് കടുവയുടെ സഞ്ചാരപാതയില്‍ വിവിധയിടങ്ങളിലായി നാലോളം കാമറകള്‍ സ്ഥാപിച്ചത്.നിരീക്ഷണം ഇനിയും തുടരും.സ്ഥലത്ത് വനപാലകര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.അതേസമയം കയ്യേറ്റ ഭൂമിയില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ രാത്രിയില്‍ പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ബഹളം ഉണ്ടാക്കിയുമാണ് കഴിഞ്ഞ രാത്രി കഴിച്ചുകൂട്ടിയത്. ഇതാവാം കടുവ ഇറങ്ങാതിരിക്കാന്‍ കാരണമെന്ന് കരുതുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!