മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 519.80ഗ്രാം സ്വര്‍ണ്ണം പിടികൂടി.
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ വെച്ച് ചെക്പോസ്റ്റ് എക്സൈസ് സംഘം എക്സൈസ് ഇന്റലിജന്‍സ് ടീമിനൊപ്പം നടത്തിയ വാഹന പരിശോധനക്കിടയില്‍ മതിയായ രേഖകളില്ലാതെ കടത്തികൊണ്ടുവന്ന 519.80ഗ്രാം സ്വര്‍ണ്ണം പിടികൂടി. സ്വര്‍ണ്ണം കടത്തിയ കോഴിക്കോട് സ്വദേശി ശ്രുതി വീട്ടില്‍ ആദിത്യ വിനയ് ജാഥവ് എന്നയാളെ കസ്റ്റഡിയില്‍ എടുത്തു. കണ്ടെത്തിയ സ്വര്‍ണ്ണം തുടര്‍നടപടികള്‍ക്കായി ജി.എസ്.ടി എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്ക് കൈമാറി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീന്‍.ടി, എക്സൈസ് ഇന്‍സ്പെക്ടര്‍ ഷഫീഖ്.ടി.എച്ച്, പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ്. എം, അനില്‍കുമാര്‍.കെ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷാഫി.ഒ, അനില്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു