തെരുവ് നായയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു.

0

മീനങ്ങാടി ഹൈസ്‌കൂള്‍ റോഡിലെ നീലാംബരി ആനന്ദിന്റെ വീട്ടിലെ പശുക്കിടാക്കളെയാണ് തെരുവ് നായകള്‍ ആക്രമിച്ചത്.ഒരു വയസ്സ് പ്രായമായ പശുക്കിടാവ് ചാവുകയും എട്ട് മാസം പ്രായമുള്ള ഒരെണ്ണത്തിന് പരിക്കേല്‍ക്കുകയും ചെയ്തു. ശബ്ദം കേട്ട് വീട്ടുകാര്‍ ചെന്നപ്പോഴാണ് പശുക്കിടാവ് ചത്ത് കിടക്കുന്നതായി കണ്ടത്.ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം.സിസിടിവി ദൃശ്യങ്ങളില്‍ തെരുവ് നായകള്‍ പശുത്തൊഴുത്തിലൂടെ പോകുന്നത് കാണുകയും വനം വകുപ്പ് ജീവനക്കാരെത്തി പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആക്രമിച്ചത് തെരുവ് നായകളാണെന്ന കണ്ടെത്തിയത്.കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് പശുക്കള്‍ക്ക് നേരെ രാത്രിയില്‍ മൃഗങ്ങളുടെ ആക്രമണമുണ്ടാവാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.സമീപത്ത് തന്നെ വലിയ പശുക്കള്‍ ഉണ്ടായിരുന്നെങ്കിലും അവയെ നായകള്‍ ആക്രമിച്ചിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!