ജനവാസ കേന്ദ്രങ്ങളില്‍ കടുവ ഇറങ്ങുന്നത് ദുരൂഹം ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.പി.മധു.
ജനവാസ കേന്ദ്രങ്ങളില്‍ കടുവ ഇറങ്ങുന്നത് ദുരൂഹമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.പി.മധു. കടുവാ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് മാനന്തവാടി ഡിഎഫ്ഒ ഓഫീസിലേക്ക് ബി.ജെ.പി.നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണത്തിന് ഉത്തരവാദി പിണറായിയെന്നും മധു. പ്രവര്‍ത്തകര്‍ ബാരികേട് മറകടക്കാന്‍ ശ്രമിച്ചത് ചെറിയതോതില്‍ ഉന്തിനും തള്ളിനും ഇടയാക്കി.ജനവാസ കേന്ദ്രങ്ങളില്‍ കടുവ ഇറങ്ങുന്നതും മനുഷ്യരേയും, വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്നതും പതിവായിരിക്കുന്നത് ഗൂഡാലോചനയുടെ ഭാഗമായാണോയെന്ന് സംശയിക്കുന്നതായി ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് കെ.പി മധു ആരോപിച്ചു, മാനന്തവാടി ജനവാസകേന്ദ്രത്തിലിറങ്ങി മനുഷ്യനെ കൊന്ന കടുവയെ അടിയന്തിരമായി പിടികൂടണമെന്നും കര്‍ഷകന്റെ മരണത്തിനുത്തരവാദി പിണറായിയെന്നും മധു കുറ്റപ്പെടുത്തി.വയനാട്ടിലെ മനുഷ്യ ജീവന് ഒരു പരിഗണനയുമില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മാനന്തവാടിയില്‍ കൃഷിയിടത്തില്‍ സാലു മരിച്ചതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രമാണെന്നും മതിയായ നഷ്ട പരിഹാരവും, ആശ്രിതര്‍ക്ക് ജോലിയും കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും മധു ആവശ്യപ്പെട്ടു.വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ പോലും മതിയായ ചികിത്സ ലഭ്യമാക്കാന്‍ അടിസ്ഥന സംവിധാനം പോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ വലിപ്പത്തരം കാണിക്കുന്നതിന് വേണ്ടി മാത്രമാണെന്നും മെഡിക്കല്‍ കോളേജ് എന്ന ബോര്‍ഡ് എടുത്തു മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശപ്പെട്ടു.തുടര്‍സമരമെന്നുള്ള നിലക്ക് ബി ജെ.പിയും പോഷക സംഘടനകളും എം.എല്‍.എമാരുടേയും, വയനാട് എം.പിയുടെയും ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും മധു പറഞ്ഞു.പ്രജീഷ് നിരവില്‍പ്പുഴ അധ്യക്ഷനായിരുന്നു.സജി ശങ്കര്‍, കെ.സദാനന്ദന്‍, കെ.ശ്രീനിവാസന്‍, ജോര്‍ജ് മാസ്റ്റര്‍,ഇ.മാധവന്‍, പ്രശാന്ത് മലവയല്‍, വില്‍ഫ്രഡ് ജോസ്, കണ്ണന്‍ കണിയാരം, അഖില്‍പ്രേം, പുനത്തില്‍ രാജന്‍,മഹേഷ് വാളാട് ,ജിതിന്‍ ഭാനു തുടങ്ങിയവര്‍ സംസാരിച്ചു.