പൊന്‍മുടികോട്ടയില്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു
അമ്പലവയല്‍ പൊന്‍മുടികോട്ടയിലെ കടുവാ സാന്നിധ്യം, സ്ഥലത്ത് വനം വകുപ്പ് കൂടുസ്ഥാപിച്ചു.പ്രദേശത്തെ നിരവധി വളര്‍ത്ത് മൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു. വനം വകുപ്പ് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. പിന്നീട് കൂടുവെക്കാനായി നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രധിഷേധം ശക്തമാക്കിയെങ്കിലും കൂടുവെക്കാനുള്ള നടപടിയുണ്ടായിരുന്നില്ല. ഇന്നലെ മാനന്തവാടി പുതുശ്ശേരിയില്‍ കടുവാ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കൂട് സ്ഥാപിച്ചത്.വനവുമായി ഒരു ബന്ധവും ഇല്ലാത്ത സ്ഥലങ്ങളാണ് അമ്പലവയല്‍ പൊന്‍മുടികോട്ട, എടക്കല്‍ പ്രദേശങള്‍. നൂറുകണക്കിന് കുടുംബങ്ങള്‍ പ്രദേശത്തുണ്ട്, നിരവധി വിനോദ സഞ്ചാരികളും ഇതുവഴി കടന്നു പോകുന്നുണ്ട് പ്രദേശത്ത് ഇന്ന് കൂടുസ്ഥാപിച്ചതോടെ മാസങ്ങളായി ഉറക്കം കെടുത്തുന്ന കടുവ കൂട്ടിലാകുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.