ബസ് കാത്തിരുപ്പു കേന്ദ്രം മാലിന്യം നിക്ഷേപകേന്ദ്രമാകുന്നു

0

നടവയല്‍ ആലുങ്കല്‍ താഴെ ബസ് കാത്തിരുപ്പു കേന്ദ്രം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി.പനമരം പഞ്ചായത്ത് ഹരിത കര്‍മ്മസേന മുഖേന വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് വേണ്ടി സ്ഥാപിച്ച ഇരുമ്പ് ബോക്‌സിന് സമീപത്തടക്കം രാത്രികാലങ്ങളില്‍ മാലിന്യം കൊണ്ടുവന്ന് നിക്ഷേപിക്കുകയാണ് .ഹരിത കര്‍മ്മസേനക്ക് വേണ്ടി സ്ഥാപിച്ച ഇരുമ്പ് ബോക്‌സ് പൂട്ടിയിട്ടിരിക്കുകയാണ് . ഇക്കാരണം കൊണ്ട് ആളുകള്‍ ബസ് കാത്തിരുപ്പ് കേന്ദ്രത്തിന് സമീപം മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിന് കാരണമാവുന്നു.മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ സ്വികരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!