കന്നുകാലി വികസന ഉപകേന്ദ്രം മാറ്റാന്‍ നീക്കമെന്ന് ആരോപണം

0

നടവയലില്‍ മൃഗാശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഊര്‍ജിത കന്നുകാലി വികസന ഉപകേന്ദ്രം പൂതാടിയിലേക്ക് മാറ്റാന്‍ നീക്കമെന്ന് ആരോപിച്ച് കര്‍ഷകര്‍ രംഗത്ത് എത്തി . മൂന്ന് ക്ഷീര സംഘങ്ങള്‍ അടക്കം പ്രവര്‍ത്തിക്കുന്ന നടവയല്‍ മേഖലയില്‍.സബ്ബ് സെന്റര്‍ മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

മൂന്ന് പഞ്ചായത്തുകളുടെ അതിര്‍ത്തിയായ നടവയലില്‍ കഴിഞ്ഞ 30 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന സബ്ബ് സെന്ററാണ് പൂതാടിയിലേക്ക് മാറ്റാന്‍ നീക്കം നടത്തുന്നത് . ക്ഷിര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കര്‍ഷകര്‍ക്ക് ഇത് ദുരിതമായി മാറും . നിലവില്‍ മൃഗാശുപത്രിയോട് ചേര്‍ന്നാണ് സബ്ബ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത് . കുത്തിവെപ്പ് , കൃത്യമ ബിജാധാനം , മറ്റ് വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഉള്ള കുത്തിവെപ്പുകള്‍ ഈ സബ്ബ് സെന്ററിലാണ് നടത്തുന്നത് . മൃഗാശുപത്രി പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് സബ്ബ് സെന്റര്‍ മാറ്റാന്‍ ഉദ്യോഗസ്ഥ തലത്തില്‍ നീക്കം തുടങ്ങിയത് . കണിയാമ്പറ്റ പഞ്ചായത്തിന്റെ കീഴിലാണ് സബ്ബ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് ക്ഷിര സംഘങ്ങളിലായി ആയിരത്തി അഞ്ഞൂറിലധികം ക്ഷീര കര്‍ഷകര്‍ നടവയല്‍ മേഖലയില്‍ ഉണ്ട് . സബ്ബ് സെന്റര്‍ മാറ്റാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!