രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച പണം പിടികൂടി

0

സംസ്ഥാന അതിര്‍ത്തി മൂലഹള്ളിയില്‍ വാഹനപരിശോധനയില്‍ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച പണം എക്സൈസ്്് പിടികൂടി. ബംഗളൂരൂവില്‍ നിന്നും സുല്‍ത്താന്‍ബത്തേരിയിലേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനായ കോഴിക്കോട് കുറ്റിച്ചിറ ഐരാനം ഹൗസ് ഷിബിലിന്റെ പക്കല്‍ നിന്നുമാണ് പണം കണ്ടെടുത്തത്. 39 ലക്ഷത്തി ഒമ്പതിനായിരം രൂപയാണ് ഇയാളില്‍ നിന്നും രേഖകളില്ലാതെ കണ്ടെടുത്തത്. ഇയാളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഇരുകാലുകളിലും കെട്ടിഒളിപ്പിച്ച നിലയിലായിരുന്നു പണം. ബംഗളൂരുവില്‍ സ്വര്‍ണ്ണം വിറ്റ്കിട്ടിയ പണമാണന്നാണ് ചോദ്യംചെയ്യലില്‍ പറഞ്ഞതെന്നാണ് പറയുന്നതെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. സുല്‍ത്താന്‍ബത്തേരി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ വി ആര്‍ ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് പണംപിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!