ബഫര്‍ സോണ്‍ നിര്‍ണ്ണയം അസറ്റ് മാപ്പറും പ്രവര്‍ത്തന രഹിതം

0

ബഫര്‍ സോണ്‍ നിര്‍ണ്ണയത്തിനായ് വികസിപ്പിച്ച അസറ്റ് മാപ്പറും പ്രവര്‍ത്തന രഹിതം. വീടുകള്‍ സന്ദര്‍ശിച്ച് ജിയോ ടാഗ് ചെയ്യാനാവാതെ നെന്‍മേനി. വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിന് വോളണ്ടിയര്‍ മാര്‍ക്ക് പരിശീലനം നല്‍കിയെങ്കിലും വിവര ശേഖരണം നടത്താനായില്ല.

ബഫര്‍ സോണില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ക്കുന്നതാമസിക്കുന്നവരുടേയും പ്രദേശത്തെ നിര്‍മ്മിതികളുടെയും വിശദമായ വിവര ശേഖരണത്തിന് നിര്‍മ്മിച്ച ആപ്പാണ്അസറ്റ് മാപ്പര്‍ ,ഈ ആപ്പും പ്രവര്‍ത്തനരഹിതമാണ് . നെന്‍ മേനിയില്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി നൂറുകണക്കിന് വാളണ്ടിയര്‍മാരെയാണ് വിവര ശേഖരണത്തിന് സജ്ജമാക്കിയത്. ഇതും പാളിയതോടെ പഞ്ചായത്തടക്കം ആശങ്കയിലാണ്.ഇതോടെ സുപ്രീംകോടതിയില്‍ നാളെ കേസ് പരിഗണിക്കുമ്പോള്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന ഒരു കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരുടേയും, നിര്‍മ്മിതികളുടേയും വിവരങ്ങള്‍ പൂര്‍ണ്ണതയോടെ നല്‍കാനാവില്ല. രണ്ടു തവണ മാപ്പ് ഇറക്കിയെങ്കിലും വലിയ ആശയ കുഴപ്പങ്ങള്‍ നിലനിന്നിരുന്നു. ആദ്യം സ്വന്തം ഇ മെയിലില്‍ വിവരങ്ങള്‍ നല്‍കാനറിയിച്ചു. പിന്നീട് വനം വകുപ്പിന്റെ ഇ മെയിലില്‍ വിവരങ്ങള്‍ നല്‍കാനായിരുന്നു നിര്‍ദ് ദേശം വീണ്ടും അസറ്റ് മാപ്പറിലൂടെ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കാനറിയിച്ചു. ഇതും പരാജയപ്പെട്ടതോടെ എന്ത് ചെയണമെന്നറിയാത്ത അവസ്ഥയിലാണ് പഞ്ചായത്തുകള്‍

Leave A Reply

Your email address will not be published.

error: Content is protected !!