ബത്തേരി നഗരസഭയിലെ മുഴുവന്‍ പട്ടിക വര്‍ഗ വിഭാഗ ജനങ്ങള്‍ക്കും വ്യക്തിഗത രേഖകള്‍ നല്‍കുന്ന എബിസിഡി പദ്ധതി നാളെ മുതല്‍ മൂന്ന് ദിവസം ബത്തേരി ഫാ. മത്തായിനൂറനാള്‍ പാരിഷ്ഹാളില്‍ നടത്തുമെന്ന് നഗരസഭ ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്ത് മണിമുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ക്യാമ്പ്.രേഖകള്‍ ആവശ്യമുള്ളവരെ വീടുകളില്‍ നിന്ന് ക്യാമ്പില്‍ എത്തിക്കുന്നതിനും തിരികെ എത്തിക്കുന്നതിനും വാഹന സൗകര്യമുള്‍പ്പടെയുളള എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തിയായതായും, ക്യാമ്പിലെത്തുന്ന ഓരോ കുടുംബത്തിനും മാസ്‌കും തുണിസഞ്ചിയും സൗജന്യമായി നല്‍കുമെന്നും ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വഹിക്കുമെന്നും ഭരണസമിതി നേതൃത്വം അറിയിച്ചു.