പടിഞ്ഞാറത്തറ- പൂഴിത്തോട് റോഡ് നിര്‍മ്മാണം സര്‍വ്വകക്ഷി യോഗം ചേര്‍ന്നു

0

പടിഞ്ഞാറത്തറ- പൂഴിത്തോട് റോഡ് നിര്‍മ്മാണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് പടിഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. കോട്ടത്തറ, തരിയോട് , വെള്ളമുണ്ട എന്നീ ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തൊടെ പഞ്ചായത്ത് സംസ്‌കാരിക നിലയത്തില്‍ ചേര്‍ന്ന യോഗം എംഎല്‍എ ടി സിദ്ധിഖ് ഉദ്ഘാടനം ചെയ്തു.എംഎല്‍എ ടി സിദ്ദിഖ് , പേരാമ്പ്ര എംഎല്‍എ ടിപി രാമകൃഷ്ണന്‍ എന്നിവരെ രക്ഷാധികാ രികളാക്കി 51 അംഗ കമ്മിറ്റിയും രൂപീകരിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലന്‍ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ അബ്ദുറഹിമാന്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജോസ്, തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ജി ഷിബു, എംബി മുസ്തഫ , സി മുഹമ്മദ് , ശക്കുന്തള ടീച്ചര്‍, സി ഹാരിസ് , കര്‍മസമിതി അംഗങ്ങള്‍ കമല്‍, ജോണ്‍സണ്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു

 

Leave A Reply

Your email address will not be published.

error: Content is protected !!