പെലെ ഇനി ഓർമ്മ: നൂറ്റാണ്ടിൻ്റെ ഫുട്ബോൾ ഇതിഹാസം വിടചൊല്ലി.

0

ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം പെലെ അന്തരിച്ചു.ബ്രസീലിലെ സവോപോളയിലായിരുന്നു അന്ത്യം, എൺപതി രണ്ട് വയസ്സായിരുന്നു. ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു പെലെ.എഡ്സൺ ആരാൻഡസ് ഡോ നാസിമെൻഡോ എന്ന പേരിനുടമയെ കാലം സ്നേഹത്തോടെ വിളിച്ച പേരാണ് പെലെ. ബ്രസീലിനായി 1988 ലും 1962 ലും 1970 ലും ലോകകപ്പ് ഉയർത്താൻ ഇദ്ദേഹത്തിന് സാധിച്ചു.എതിരാളിയുടെ ചലനങ്ങൾ മുൻകൂട്ടി അറിയുകയും തന്റെ ഇരുകാലുകളും കൊണ്ട് കളിക്കാരെ അമ്പരപ്പിക്കുകയും ചെയ്യാൻ പെലെ വിദഗ്ധനായിരുന്നു.കുടലിനെ ബാധിച്ച ക്യാൻസറും ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടിയപ്പോഴും, താൻ മരിച്ചുപോയി എന്ന വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചപ്പോഴുമെല്ലാം വളരെ ശാന്തശീലനായി താൻ ആശുപത്രിയിൽ ചികിത്സയിലാണെന്നും എല്ലാവരുടെയും പ്രാർത്ഥന പ്രതീക്ഷിക്കുന്നു എന്നും പെലെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ലോകത്തോട് പറഞ്ഞിരുന്നു.ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ പെലെയുടെയും കുടുംബങ്ങങ്ങളുടെയും ആശുപത്രിയിൽ നിന്നുള്ള ചിത്രം പെലെയുടെ മകൾ സാമൂഹ മാധ്യമങ്ങളിൽ നൽകിയിരുന്നു. താൻ പൂർണ ആരോഗ്യവാനാണെന്നും പ്രാർത്ഥനയിൽ ഓർക്കുന്നവർക്ക് നന്ദി എന്നും പെലെ പറഞ്ഞിരുന്നു.ബ്രസീലിയൻ ജനത ആദ്യമായി ഫുട്ബോൾ ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോൾ പെലെ ടീമിൽ ഉണ്ട്. തന്റെ പതിനാറാമത്തെ വയസ്സിൽ അരങ്ങേറ്റം കുറിച്ച അന്നുതന്നെ അർജന്റീന ടീമിനെതിരെ തന്റെ ആദ്യ ഗോൾ തുരുത്ത് വിടുകയും കാണിക്കളെ അമ്പരപ്പിക്കുകയും ചെയ്തിരുന്നു . അന്ന് രണ്ടേ ഒന്നിന് അർജന്റീന ജയിച്ചപ്പോൾ ബ്രസീൽ നേടിയിരുന്ന ഏക ഗോൾ ആ പതിനാറു കാരന്റേതായിരുന്നു. 1361 മത്സരങ്ങളിലായി 1281 ഗോൾ നേടിയ അദ്ദേഹത്തിന് നിരവധി ബഹുമതികൾ ലോകം സമ്മാനിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!