ഇന്ന് ക്രിസ്മസ്;തിരുപ്പിറവിയെ ആഘോഷത്തോടെ വരവേറ്റ് ലോകം.
ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.ക്രിസ്മസിനോടനുബന്ധിച്ച് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു.കൊവിഡ് കാലത്തിനു ശേഷമെത്തിയ ക്രിസ്മസ് ആഘോഷം വിഭവ സമൃദ്ധമായ ഭക്ഷണത്തിനും കേക്കിനുമൊപ്പം പൊടിപൊടിക്കുകയാണ് ജനങ്ങള്‍.