ജോളി ജോസിനെ ജോലിയില്‍ നിന്ന് മാറ്റി
മാനന്തവാടി: ഡി.ടി.പി.സിയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പഴശ്ശിപാര്‍ക്കിലെ തോട്ടംസൂക്ഷിപ്പുകാരന്‍ ജോളി ജോസിനെ അന്വേഷണ വിധോയമായി ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി. സാമൂഹ്യമാധ്യമങ്ങള്‍ വഴി ജോളി ഡി.ടി.പി.സിക്കും സര്‍ക്കാരിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും എതിരേ നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് കളക്ടര്‍ എ. ഗീതയുടെ നടപടി. ജോളി ജോസിന്റെ പേരില്‍ നടപടി ആവശ്യപ്പെട്ട് ജില്ലാ ഫിനാന്‍സ് ഓഫീസറും ഡി.ടി.പി.സി പ്രൊജക്ടിലെ മാനേജരായ ബൈജു ജോസഫും ഡി.ടി.പി.സി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പ്രാഥമിക തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നും നടപടി സ്വീകരിക്കാമെന്നുമാണ് ഡി.ടി.പി.സി സെക്രട്ടറിയും കളക്ടറെ അറിയിച്ചത്. സര്‍ക്കാരിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ ബൈജു ജോസിനെ ഉടന്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് കളക്ടര്‍ ഉത്തരവിട്ടത്.