മാനന്തവാടിയില്‍ 2 മാസത്തേക്ക് ഗതാഗത നിയന്ത്രണം
മാനന്തവാടിയില്‍ മലയോര ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റോഡ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 27 ചൊവ്വാഴ്ച മുതല്‍ 2 മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഡിസംബര്‍ 27 മുതല്‍ 2023 ഫെബ്രുവരി അവസാനം വരെയാണ് നിയന്ത്രണം. നഗരസഭ, പോലീസ്, റവന്യ, കെ.എസ്.ആര്‍.ടി.സി വകുപ്പുകളുടെ ചര്‍ച്ചയിലാണ് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്.റോഡ് പ്രവര്‍ത്തികള്‍ നടന്നു വരുന്നതിനാല്‍ രൂക്ഷമായ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.തലശ്ശേരി ഭാഗത്തുനിന്നു വരുന്ന ബസ്സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ മാര്‍ക്കറ്റ് ഭാഗത്തുനിന്നും തിരിഞ്ഞ് ചെറ്റപ്പാലം ബൈപ്പാസ് വഴി മാനന്തവാടി ടൗണിലേക്ക് പ്രവേശിക്കേണ്ടതാണ്. ചെറ്റപ്പാലത്തും ഭാഗത്തുനിന്നും ബൈപ്പാസ് വഴി എരുമ തെരുവ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത് നിരോധിക്കും. മാനന്തവാടിയില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് വണ്‍വേ വഴിയാകും വാഹനങ്ങള്‍ കടന്നു പോകുക.തലശ്ശേരി ഭാഗത്ത് നിന്നും ആംബുലന്‍സ് അടക്കമുള്ള അത്യാവശ്യ വാഹനങ്ങള്‍ക്ക് കണിയാരം ജികെഎം ഹൈസ്‌കൂള്‍ സമീപത്തു കൂടി ചൂട്ടക്കടവ് വഴി ടൗണിലേക്ക് പ്രവേശിക്കാം.മുന്‍സിപ്പാലിറ്റി ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍,ഡി.വൈ.എസ്.പി. – എ.പി ചന്ദ്രന്‍,തഹസില്‍ദാര്‍ എന്‍. ജെ അഗസ്റ്റിന്‍ കെഎസ്ആര്‍ടിസി ഡിപ്പോ മാനേജര്‍ ഊരാളുങ്കല്‍ സൊസൈറ്റി എന്‍ജിനീയര്‍ എന്നിവര്‍ ചേര്‍ന്ന യോഗത്തിലാണ് ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തത്.