ബഫര്‍സോണ്‍ വിഷയത്തില്‍ സുല്‍ത്താന്‍ബത്തേരി കോണ്‍ഗ്രസ് കട്ടയാട് വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉപഗ്രഹമാപ്പും, വനംവകുപ്പ് തയ്യാറാക്കി പ്രസിദ്ദീകരിച്ച മാപ്പും കത്തിച്ച് പ്രതിഷേധം. വനമേഖലയോട് ചേര്‍ന്ന് 1 കിലോമീറ്റര്‍ ചുറ്റളില്‍ ബഫര്‍സോണ്‍ നടപ്പാക്കുന്നതിനെതിരെയും ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള അശാസ്ത്രീയ ഉപഗ്രഹസര്‍വ്വേ മാപ്പിനെതിരെയും വനംവകുപ്പ് തയ്യാറാക്കിയ മാപ്പിനെതിരെയുമാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കട്ടയാട് പ്രതിഷേധ പരിപാടി ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ഉദ്ഘാടനം ചെയ്തു.ടി.എല്‍ സാബു അധ്യക്ഷനായി. ഡിസിസി സെക്രട്ടറി ഡി പി രാജശേഖരന്‍, നിസി അഹമ്മദ്, ബ്ലോക്ക് പ്രസിഡണ്ട് ഉമ്മര്‍കുണ്ടാട്ടില്‍, സതീഷ് പൂതിക്കാട്, ബാബു പഴുപ്പത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.