കെല്ലൂര്‍ അഞ്ചാംമൈലിലെ നുച്ചിയന്‍ വീട്ടില്‍ ആസിഫ് (20)ന്റെ ഇടത് കൈവിരലാണ് അറ്റുപോയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. നടവയല്‍ സി എം കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ആസിഫും കൂട്ടുകാരും അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുകയായിരുന്നു. മറ്റൊരാള്‍ പടക്കം പൊട്ടിക്കുന്നതിനിടെ ആസിഫിന്റെ കൈയ്യിലിരുന്ന പടക്കം തീ പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്കായി ബന്ധുക്കള്‍ ആസിഫിനെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.