സഹകര ബാങ്കുകളും ഡിജിറ്റല്‍ യുഗത്തിലേക്ക് മാറണം:എംഎല്‍എ ഒ.ആര്‍.കേളു
ആധുനിക കാലഘട്ടത്തില്‍ സഹകര ബാങ്കുകളും ഡിജിറ്റല്‍ യുഗത്തിലേക്ക് മാറണമെന്ന് എംഎല്‍എ ഒ.ആര്‍.കേളു.മാനന്തവാടി ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക് ആരംഭിച്ച എടിഎം-സിഡിഎം സംവിധാനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരം കാര്യത്തില്‍ മാനന്തവാടി ഫാര്‍മേഴ്‌സ് ബാങ്ക് മാതൃകാപരമെന്നും എംഎല്‍എ.എടിഎം കാര്‍ഡിന്റെ ഉദ്ഘാടനം മുന്‍മന്ത്രി പി.കെ.ജയലക്ഷ്മിയും, മൊബൈല്‍ ആപ്പ് ഉദ്ഘാടനം നഗരസസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലിയും നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ: എന്‍.കെ. വര്‍ഗ്ഗീസ് അധ്യക്ഷനായിരുന്നു.സഹകരണ വകുപ്പ് മാനന്തവാടി അസിസ്റ്റന്റ് രജിസ്റ്റാര്‍ ടി.കെ.സുരേഷ് മുഖ്യാതിഥിയായിരുന്നു.വിവിധ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാരായ എച്ച്.ബി.പ്രദീപ് മാസ്റ്റര്‍, കെ.വി.മോഹനന്‍, പി.ടി.ബിജു, വര്‍ഗ്ഗീസ് വട്ടമറ്റം, സജി മാത്യു, സി.കെ.രേണുക, ഫാര്‍മേഴ്‌സ് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ എം.മനോജ് കുമാര്‍,സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ വത്സമാര്‍ട്ടിന്‍, ഡോളി രഞ്ജിത്ത്, കേരള ബാങ്ക് മാനന്തവാടി ശാഖാ മാനേജര്‍ ടി. അനില്‍കുമാര്‍, ബാങ്ക് ഡയറക്ടര്‍ തങ്കമ്മ യേശുദാസ് തുടങ്ങിയവര്‍ സംസാരിച്ചു.