പൊന്‍മുടി കോട്ടയിലെ കടുവാ സാന്നിധ്യം;വനംവകുപ്പ് തിരച്ചില്‍ നടത്തി.
അമ്പലവയല്‍ പൊന്‍മുടി കോട്ടയിലെ കടുവാ സാന്നിധ്യം,മേഖലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തി. മേപ്പാടി കല്‍പ്പറ്റ ചെതലയം ഫോറസ്റ്റ് റേഞ്ചില്‍ നിന്ന് അന്‍പതോളം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.തിരച്ചിലില്‍ കണ്ടെത്തിയ കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.മേപ്പാടി റേഞ്ച് ഓഫീസര്‍ ഹരിലാല്‍,കല്‍പ്പറ്റ റേഞ്ച് ഓഫിസര്‍ കെ.ജെ.ജോസ്,ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അരവിന്താക്ഷന്‍, റെല്‍ജു വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.നാട്ടുകാരും തിരച്ചിലിനായി വനം വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ചേര്‍ന്നു.വരും ദിവസങ്ങളിലും പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കും. അതേസമയം കടുവയെ കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാര്‍ ആവശ്യപെടുന്നത്.പെട്ടന്ന് പരിഹാരമുണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.വനവുമായി ഒരു ബന്ധവും ഇല്ലാത്ത സ്ഥലങ്ങളാണ് അമ്പലവയല്‍ പൊന്‍മുടികോട്ട, എടക്കല്‍ പ്രദേശങ്ങള്‍.നൂറുകണക്കിന് കുടുംബങ്ങള്‍ പ്രദേശത്തുണ്ട്, ഷീര കര്‍ഷകര്‍ കൂടുതലുള്ള മേഖലയാണിത്. ദിവസവും നിരവധി വിനോദ സഞ്ചാരികളും ഇതുവഴി കടന്നു പോകുന്നുണ്ട്.