കര്‍ണാടകയില്‍ നിന്നും വരുന്ന കേരള ആര്‍ടിസി സ്വിഫ്റ്റ് ബസ്സില്‍ നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയില്‍.കണ്ണൂര്‍ സ്വദേശി മുസ്തഫ(34) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 34 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.കിസ്തുമസ് പുതുവത്സര സെപ്ഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുളള വാഹനപരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്.
പരിശോധനയ്ക്ക് എക്സൈസ് ഇന്‍സ്പെക്ടര്‍ പി എ ജോസഫ്, പിഇഒമാരായ എം രാജേഷ്, എം എ സുനില്‍കുമാര്‍, സിഇഒമാരായ ഒ ഷാഫി, എ അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.