Sign in
Sign in
Recover your password.
A password will be e-mailed to you.
സീനിയര്‍ മിസ്റ്റര്‍ വയനാടായി മനു ജോണ്‍സന്‍
വയനാട് ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ മിസ്റ്റര്‍ വയനാടായി മനു ജോണ്‍സന്‍ മറ്റത്തിലാനി തെരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി ഫിറ്റ്നസ് വേള്‍ഡ് അംഗമായ മനു ബംഗളൂരു ആചാര്യ കോളേജ് പി.ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. തവിഞ്ഞാല്‍…
ബി.ജെ.പി കളക്ട്രേറ്റ് മാര്‍ച്ച് ആചാരലംഘനം അനുവദിക്കില്ല
കല്‍പ്പറ്റ ജയിലില്‍ പോകേണ്ടി വന്നാലും ആചാരലംഘനം നടക്കില്ല എന്ന് എസ്.റ്റി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കെ മോഹന്‍ദാസ്. ബി.ജെ.പി കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതം ഭരിക്കുന്നത് ബി.ജെ.പിയാണ്, പിണാറായി…
തോല്‍പെട്ടി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സസ്പെന്‍ഷന്‍
വയനാട് വന്യജീവി സങ്കേതം തോല്‍പെട്ടി റെയിഞ്ചിലെ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി എ ഷെബിനാണ് സസ്പെന്‍ഷനിലായത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് ഇതുമായ് ബന്ധപ്പെട്ട സംഭവം. കഴിഞ്ഞ മാസം 12 ന് ഷെബിന്‍ ബേഗുരില്‍ ചാര്‍ജെടുത്തെങ്കിലും…
നിയന്ത്രണം വിട്ട ബൈക്ക് ഗെയിറ്റിലിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു
ബത്തേരി: നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ ഗെയിറ്റിലിടിച്ച് അറുപതുകാരന്‍ മരിച്ചു. കുന്താണി മണ്ടോക്കര കുറങ്ങാട്ടില്‍ പൗലോസ് (60) ആണ് മരിച്ചത്. കുന്താണിയില്‍ വെച്ചായിരുന്നു അപകടം. വയനാട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം മുന്‍ പ്രസിഡണ്ട്…
തയ്യില്‍ മെഷീന്‍ വിതരണം
മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി തയ്യില്‍ മെഷീന്‍ വിതരണം തുടങ്ങി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ജീവനോപാധി സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ 21 പേര്‍ക്ക്…
സി.കെ ജാനു എല്‍.ഡി.എഫിലേക്ക് ?
കല്‍പ്പറ്റ: സി.കെ ജാനു എല്‍.ഡി.എഫിലേക്കെന്ന് സൂചന. കോഴിക്കോട് നടന്ന ജനാധിപത്യ പാര്‍ട്ടി കമ്മിറ്റിയോഗത്തിന് ശേഷമാണ് തീരുമാനം, എല്‍.ഡി.എഫ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസില്‍ നിന്നും രാജി
പുല്‍പ്പള്ളി കോണ്‍ഗ്രസ് നേതാക്കളുടെ അഴിമതിയിലും വര്‍ഗീയ ശക്തികളെ സഹായിക്കുന്ന കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി.പി ശശിയുടെ നേതൃത്വത്തില്‍ പൂതാടി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ 100 ഓളം…
സ്നേഹ കൂട്ടായ്മയും സ്നേഹവിരുന്നും സംഘടിപ്പിച്ചു
തേറ്റമല മിറാക്കിള്‍ യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്നേഹ കൂട്ടായ്മയും സ്നേഹവിരുന്നും സംഘടിപ്പിച്ചു. പരിപാടി ഫാദര്‍ അലക്സ് വടക്കേക്കര ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട്. ജോസഫ് കാര കുന്നേല്‍ അധ്യക്ഷത വഹിച്ചു. ജോയ് കൂറാന, സ്റ്റീഫന്‍, സാബു…
തിരഞ്ഞെടുപ്പ് സാക്ഷരത ക്ലബ്ബുകള്‍ ഒരുങ്ങി
കല്‍പ്പറ്റ ഭാവി വോട്ടര്‍മാര്‍ക്ക് അവബോധം നല്‍കാന്‍ ജില്ലയിലെ 55 സ്‌കൂളുകളില്‍ തിരഞ്ഞെടുപ്പ് സാക്ഷരത ക്ലബ്ബുകള്‍ ഒരുങ്ങി. ആദ്യഘട്ടത്തില്‍ ഒന്‍പതു മുതല്‍ പ്ലസ്ടു ക്ലാസു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചും…
ഏകദിന യോഗ പരിശീലനം നടത്തി
പൂതാടി ഗ്രാമപഞ്ചായത്തും ഹോമിയോപ്പതി ആയുഷ്മാന്‍ഭവ പദ്ധതിയും സംയുക്തമായി തിരഞ്ഞെടുത്ത കുടുംബശ്രീ വനിതകള്‍ക്ക് ഏകദിന യോഗ പരിശീലനം നടത്തി. പൂതാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ നടത്തിയ പരിശീലനം പഞ്ചായത്ത് പ്രസിഡണ്ട് രുഗ്മിണി സുബ്രമണ്യന്‍…