തോല്‍പെട്ടി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സസ്പെന്‍ഷന്‍

0

വയനാട് വന്യജീവി സങ്കേതം തോല്‍പെട്ടി റെയിഞ്ചിലെ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി എ ഷെബിനാണ് സസ്പെന്‍ഷനിലായത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് ഇതുമായ് ബന്ധപ്പെട്ട സംഭവം. കഴിഞ്ഞ മാസം 12 ന് ഷെബിന്‍ ബേഗുരില്‍ ചാര്‍ജെടുത്തെങ്കിലും തുടര്‍ന്ന് ഔദ്യോഗികമായി അവധിയെടുക്കാതെ ലീവില്‍ പോകുകയും ചെയ്തിരുന്നു. കൂടാതെ ബാവലി സെക്ഷനില്‍ രണ്ട് കരടി ചത്തതിനെ തുടര്‍ന്ന് മഹസര്‍ തയ്യാറാക്കുന്നതിനും ഷെബിന്‍ ഇല്ലായിരുന്നു. ഇതിനെല്ലാം വിശദീകരണവും നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ഡി.എഫ്.ഒ എന്‍.ടി സാജന്‍ ഷെബിനെ 6 മാസത്തേക്ക് സസ്പെന്റ് ചെയ്തത്. നിലവില്‍ ചെതലയം റെയിഞ്ചര്‍ വി രതീഷിനാണ് തോല്‍പെട്ടി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി ചുമതല.

Leave A Reply

Your email address will not be published.

error: Content is protected !!