തയ്യില്‍ മെഷീന്‍ വിതരണം
മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി തയ്യില്‍ മെഷീന്‍ വിതരണം തുടങ്ങി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ജീവനോപാധി സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ 21 പേര്‍ക്ക് തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു. തമിഴ്‌നാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയാണ് കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം വഴി ഇതിനുള്ള സാമ്പത്തിക സഹായം നല്‍കുന്നത്.