സെര്‍വിക്കല്‍ ക്യാന്‍സര്‍; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ വാക്സിന്‍ ഏപ്രിലില്‍ വിപണിയിലെത്തും

0

ഒമ്പതാം വയസ്സിലാണ് ആദ്യ ഡോസ് നല്‍കുക. അടുത്ത ഡോസ് 6 മുതല്‍ 12 മാസം വരെയുള്ള കാലയളവിനുള്ളില്‍ നല്‍കും. പതിനഞ്ച് വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളില്‍ പൂര്‍ണ പ്രയോജനം ലഭിക്കാന്‍ മൂന്ന് ഡോസ് വാക്‌സിന്‍ നല്‍കേണ്ടി വരുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ അദര്‍ പുനെവാല വ്യക്തമാക്കി.സ്ത്രീകളിലെ സെര്‍വിക്കല്‍ ക്യാന്‍സറിനെ (ഗര്‍ഭാശയ ഗള ക്യാന്‍സര്‍) പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ ആദ്യ തദ്ദേശീയ പ്രതിരോധ വാക്സിന്‍ 2023 ഏപ്രിലില്‍ വിപണിയിലെത്തുമെന്ന് ദേശീയ സാങ്കേതിക ഉപദേശക സമിതി അംഗം ഡോ. എന്‍.കെ. അറോറ അറിയിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ബയോടെക്‌നോളജി വകുപ്പും ചേര്‍ന്ന് വികസിപ്പിച്ച ‘ക്വാഡ്രിലന്‍ഡ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സിന്‍ -സെര്‍വാവാക്കാണ്’ (ക്യൂ.എച്ച്.പി.വി.) 200 മുതല്‍ 400 വരെ രൂപയ്ക്ക് വിപണില്‍ ലഭ്യമാക്കുക.
90 ശതമാനം ഫലപ്രാപ്തി നല്‍കുന്നതാണ് വാക്‌സിന്‍ എന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവകാശവാദം. 9 മുതല്‍ 14 വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് വാക്‌സീന്‍ നല്‍കുക. ഈ പ്രായമുള്ള കുട്ടികളില്‍ രണ്ട് ഡോസ് വാക്‌സിന്‍ നല്‍കേണ്ടി വരും. ഒമ്പതാം വയസ്സിലാണ് ആദ്യ ഡോസ് നല്‍കുക. അടുത്ത ഡോസ് 6 മുതല്‍ 12 മാസം വരെയുള്ള കാലയളവിനുള്ളില്‍ നല്‍കും. പതിനഞ്ച് വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളില്‍ പൂര്‍ണ പ്രയോജനം ലഭിക്കാന്‍ മൂന്ന് ഡോസ് വാക്‌സിന്‍ നല്‍കേണ്ടി വരുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ അദര്‍ പുനെവാല വ്യക്തമാക്കി.
ക്യൂ.എച്ച്.പി.വി.യില്‍ വൈറസിന്റെ ഡി.എന്‍.എ.യോ ജീവനുള്ള ഘടകങ്ങളോ ഇല്ലാത്തതിനാല്‍ പാര്‍ശ്വഫലങ്ങളുമുണ്ടാകില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വൃത്തങ്ങള്‍ പറയുന്നു. വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന വാക്സിനാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്നത്. 2000 മുതല്‍ 3000 രൂപവരെയാണ് വിദേശവാക്സിന്റെ വില.
സ്തനര്‍ബുദം കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും അധികം പേരില്‍ കണ്ടുവരുന്ന വകഭേദമാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. ഹ്യൂമന്‍ പാപ്പിലോമ വൈറസാണ് രോഗകാരി. 50 കഴിഞ്ഞ സ്ത്രീകളിലാണ് രോഗബാധ കൂടുതല്‍ കണ്ടുവരുന്നത്. തുടക്കത്തില്‍ തിരിച്ചറിഞ്ഞാല്‍ പ്രതിരോധിക്കാന്‍ ആകുമെങ്കിലും മതിയായ അവബോധമില്ലായ്മയാണ് നമ്മുടെ രാജ്യത്ത് സെര്‍വിക്കല്‍ ക്യാന്‍സറിനെ അപകടകാരിയാക്കുന്നത്.

സെര്‍വിക്കല്‍ ക്യാന്‍സറിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെ കുറിച്ചറിയാം…

1. ആര്‍ത്തവവിരാമത്തിന് ശേഷം രക്തസ്രാവം.
2. ആര്‍ത്തവ രക്തസ്രാവം ഏറെ നാള്‍ നില്‍ക്കുന്നത്.
3. സാധാരണയില്‍ കവിഞ്ഞ വജൈനല്‍ ഡിസ്ചാര്‍ജ്.
4. ലൈംഗിക ബന്ധത്തിനിടെ വേദന.
5. ആര്‍ത്തവവിരാമത്തിന് ശേഷം രക്തസ്രാവം.
6. പെല്‍വിക് ഭാഗത്തെ വേദന.

Leave A Reply

Your email address will not be published.

error: Content is protected !!