മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 600 മില്ലിഗ്രാം മെത്താം ഫിറ്റമിനും, 2 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. കാസര്‍ഗോഡ് സ്വദേശി അല്‍ത്താഫ് സി.എച്ച് (26) ആണ് പിടിയിലായത്.ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര് ചെയ്തു. പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ഷഫീക് ടി.എച്ച്,പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ്.എം, സുനില്‍കുമാര്‍ എം.എ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനില്‍.എ, ഷാഫി.ഒ, വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്രീജമോള്‍, ബിന്ദു എന്നിവര്‍ പങ്കെടുത്തു.