കാലം തെറ്റിയ മഴ കര്‍ഷകര്‍ക്ക് ദുരിതം
കാലം തെറ്റിയ മഴ കര്‍ഷകര്‍ക്ക് ദുരിതമായി.നെല്‍കര്‍ഷകര്‍ക്കും കവുങ്ങ് പാട്ടത്തിനെടുത്തവര്‍ക്കും ദുരിതമായി. അടക്കയക്ക് വിലയിടിഞ്ഞതും കര്‍ഷകര്‍ക്ക് പ്രതിസന്ധിയായി.വിളവെടുക്കാന്‍ പാകമായ നെല്പാടങ്ങളില് വെള്ളം കെട്ടി നില്‍ക്കുന്നത് നെല്‍ കര്‍ഷകരെയും പ്രതിസന്ധിയിലാക്കി.വയനാടിന്റെ പ്രധാന നെല്ലറയായ പനമരം പഞ്ചായത്തിന്റ വിവിധയിടങ്ങളില്‍ കൊയ്ത്ത് തുടങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്ന് വരുന്നതിനിടയിലാണ് മഴ പെയ്യുന്നത്.മഴ കാരണം നെല്ല് കൊയ്തെടുക്കാന്‍ പ്രായസമാണ്. കൊയ്ത്ത് യാന്ത്രങ്ങളും , അനുബന്ധ ഉപകരണങ്ങളും ഇതിനോടകം തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തി തുടങ്ങിയെങ്കിലും പാടത്ത് ഇറക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സാമാന അവസ്ഥയാണ് കവുങ്ങ് പാട്ടത്തിനെടുത്ത പാട്ടകാരുടേതും.കര്‍ണ്ണാടക,തമിഴ്നാട് സംസ്ഥാനങ്ങളില്‍ മഴ തുടരുന്നതിനാല്‍ അടക്കയുടെ വില ടിഞ്ഞതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.ഴ തുടരുന്നതിനാല്‍ അടക്ക കൊഴിഞ്ഞ് പോകുന്നുമുണ്ട്.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കര്‍ഷകര്‍ക്ക് മഴ പ്രതീക്ഷക്ക് മങ്ങലേറ്റതിയി കര്‍ഷകര്‍ പറഞ്ഞു. ബാങ്ക് വായ്പയെടുത്തവരും സ്വാകാര്യ വ്യക്തികളില്‍ നിന്ന് വായ്പ വാങ്ങിയവര്‍ക്കും പണം തിരികെ നല്കാന് കഴിയാത്ത അവസ്ഥയാണ് നേരിടുന്നതെന്നാണ് കൃഷിയിക്കിയവരുടെ പരാതി.