അമ്പലവയലിലെ കടുവാ ഭീതി, സ്ഥലത്ത് ക്യാമ്പ് ചെയ്ത് നിരീക്ഷണം ശക്തമാക്കുമെന്ന് വനം വകുപ്പ്

0

അമ്പലവയല്‍ പൊന്‍മുടികോട്ടയിലെ കടുവാഭീതി പ്രദേശങ്ങളിലാകെ വ്യാപിച്ചതോടെ അമ്പലവയല്‍, പൊന്‍മുടികോട്ട, എടക്കല്‍ മേഖലയില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കിയതോടെ മേപ്പാടി റേഞ്ച് ഓഫീസര്‍ ഡി. ഹരിലാല്‍, ഡെപ്യൂട്ടി റേഞ്ചര്‍ സുന്ദരന്‍, എന്നിവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. പ്രദേശത്ത് ഇറങ്ങിയ കടുവ അക്രമകാരിയല്ലെന്നും കഴിഞ്ഞ മാസം കൂടുവച്ച് പിടികൂടിയ കടുവയുടെ 1 വയസിനടുത്ത്പ്രായമുള്ള  കുട്ടിയാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.പൊന്‍മുടികോട്ടയില്‍ വനം വകുപ്പ് സംഘം 24 മണിക്കൂറും ക്യാമ്പ് ചെയ്ത് കടുവയെ നിരീക്ഷിക്കും.കൂടുവച്ച് പിടികൂടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വനവുമായി ഒരു ബന്ധവും ഇല്ലാത്ത സ്ഥലങ്ങളാണ് അമ്പലവയല്‍ പൊന്‍മുടികോട്ട, എടക്കല്‍ പ്രദേശങള്‍. നൂറുകണക്കിന് കുടുംബങ്ങള്‍ പ്രദേശത്തുണ്ട്, ക്ഷീര കര്‍ഷകര്‍ കൂടുതലുള്ള മേഖലയാണിത്. ദിവസവും നിരവധി വിനോദ സഞ്ചാരികളും ഇതുവഴി കടന്നു പോകുന്നുണ്ട് ഒരു മാസത്തോളമായി ഉറക്കം കെടുത്തുന്ന കടുവയെ പിടികൂടി ആശങ്ക അകറ്റണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ആക്ഷന്‍ കമ്മിറ്റി.

 

Leave A Reply

Your email address will not be published.

error: Content is protected !!