ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

തൊഴില്‍ മേള 10 ന്

വയനാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭ്യമുഖ്യത്തില്‍ ഡിസംബര്‍ 10 ന് മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കും. ജില്ലക്ക് അകത്തും പുറത്ത് നിന്നുമുളള പ്രമുഖ സ്വകാര്യ ഉദ്യോഗദായകര്‍ മേളയില്‍ പങ്കെടുക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ www.jobfest.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. ഫോണ്‍:04935 246222.

നൈറ്റ് വാക്ക് ഇന്ന്

ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വനിത സംരംക്ഷണ ഓഫീസിന്റെ നേതൃത്വത്തില്‍ നൈറ്റ് വാക്ക് സംഘടിപ്പിക്കും. ഇന്ന് ( വ്യാഴം) രാത്രി 10 ന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത്്് തുടങ്ങി ചെമ്മണ്ണൂര്‍ ജംഗ്ഷന്‍ വരെയാണ് നെറ്റ് വാക്ക്. ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, എന്‍.എസ്.എസ്, എന്‍.സി.സി വളണ്ടിയേഴ്സ്, കോളേജ് വിദ്യാര്‍ത്ഥികള്‍, സ്ത്രീ സംഘടനകള്‍, കുടുംബശ്രീ അംഗങ്ങള്‍, അംഗനവാടി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുക്കും.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നിയമനം

മീനങ്ങാടി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ട്രെയിനിംങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും അഡ്മിനിസ്ട്രേഷന്‍/ വിദ്യാഭ്യാസ മേഖലയില്‍ പ്രവ്യത്തി പരിചയവുമുളള 25 മുതല്‍ 60 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍വ്വീസില്‍ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. ഉദ്യോഗാര്‍ത്ഥിക്കള്‍ പ്രായം, യോഗ്യത, പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫി ക്കറ്റുകള്‍ സഹിതം ഡിസംബര്‍ 15 ഉച്ചയ്ക്ക് 2 ന് ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 04936 202490.

ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യുണിറ്റി കോളേജില്‍ ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമക്ക് ഒരു വര്‍ഷവുമാണ് കാലാവധി. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 31 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.srccc.in, ഫോണ്‍: 9400751874, 9656445010.

 

Leave A Reply

Your email address will not be published.

error: Content is protected !!