രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

0

പുല്‍പള്ളി: രക്താര്‍ബുദം ബാധിച്ചു ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുള്ളന്‍കൊല്ലി സെന്റ് മേരീസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തംഗം ഷെല്‍ജന്‍ ചാലക്കലിന്റെ മകളുമായ സാനിയ(15) നിര്യാതയായി. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഉച്ചക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരും. അമ്മ. ഡയന, സഹോദരി: ഹെല്‍ന, ഡാനിയ. സംസ്‌കാരം നാളെ 4 മണിക്ക് മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫെറോന പള്ളിയില്‍.

Leave A Reply

Your email address will not be published.

error: Content is protected !!