അനില്‍കുമാറിന്റെ ആത്മഹത്യ കുറ്റക്കാര്‍ക്കെതിരെ കേസ് എടുത്തു

0

ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ മരണം. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മുന്‍ ബാങ്ക് പ്രസിഡണ്ട് പി.വാസു, ബാങ്ക് സെക്രട്ടറി നസീമ എന്നിവരെ പ്രതിയാക്കി തലപ്പുഴ പോലീസ് കേസ് എടുത്തു. കേസ് എടുത്തതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചതായി സൂചന. പി. വാസു ഹൈക്കോടതിയിലും നസീമ ജില്ലാ കോടതിയിലുമാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചതായാണ് പ്രാഥമിക വിവരം. പോലീസ് ജാമ്യാപേക്ഷ എതിര്‍ക്കുമെന്നും കസ്റ്റഡിയില്‍ ലഭിക്കാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി കത്തില്‍ പരാമര്‍ശിച്ച ബാങ്ക് ജീവനക്കാരന്‍ സുനീഷിനെ കേസില്‍ പ്രതിയാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും പോലീസ് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!