ഗോത്രാരവം സംഘടിപ്പിച്ചു

0

സെന്റ് തോമസ് എല്‍ പി സ്‌കൂള്‍ ഗോത്ര സൗഹൃദ വിദ്യാലയം – ഗോത്രാരവം പരിപാടിയുടെ ഭാഗമായി നടവയലില്‍ , ഗോത്ര ഫെസ്റ്റ്,
പേരന്റ്‌സ്‌ഡേയും,ഉപജില്ലാ കായിക മേളയില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരിക്കല്‍ ചടങ്ങും , നേഴ്‌സറി കലോത്സവവും
വിദ്യാര്‍ത്ഥികളുടെ സംഗമവുംവിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.ഗോത്ര വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടഞ്ഞ് കൂടുതല്‍ അറിവിന്റെ തലത്തിലേക്ക് ഉയര്‍ത്തുക പഠന നിലവാരം ഉയര്‍ത്തുക തുടങ്ങിയ പരിപാടികളുടെ ഭാഗമായിട്ടാണ് സംഗമം നടത്തിയത്.സ്‌കൂളിന്റെ പരിധിയില്‍ പെടുന്ന ആദിവാസി കോളനികള്‍കേന്ദ്രീകരിച്ച് പിടിഎയും അധ്യാപകരും പ്രത്യേക ക്ലാസുകളും പാഠ്യ പരിശീലന പരിപാടികളും നടത്തുണ്ട്.് ഇതിന്റെ ഭാഗമായാണ് വിവിധഗോത്ര വിഭാഗങ്ങളെ ഉള്‍പെടുത്തി ,ഗോത്ര ഫെസ്റ്റ് സ്‌കൂളില്‍ നടത്തിയത.് .ഗോത്രാരവം പരിപാടി , പരിപാടിയോടനുബന്ധിച്ച് ബ്യൂട്ടി പാര്‍ലര്‍ പദ്ധതിയും ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്തംഗം അന്നക്കുട്ടി ജോസ് ഉദ്ഘാടനം ചെയ്തു.ഗോത്ര ഫെസ്റ്റ് പഞ്ചായത്തംഗം എം എം പ്രസാദ് ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകന്‍ കെ.ജെ ജോസഫ് , പിടിഎവൈ : പ്രസിഡന്റ് ബാബു പുളിവേലില്‍, റീത്താ സ്റ്റാന്‍ലി ,സീനിയര്‍ അസിസ്റ്റന്റ് ജോളി എമ്മാനുവല്‍,ബിനു എം.സി,സിസ്റ്റര്‍റോസ്മിന്‍,പി.ടി മറിയം,സഹല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!