വനത്തെ കൊല്ലുന്ന രാക്ഷസകൊന്ന

0

വയനാടന്‍ വന മേഖല സെന്ന അഥവാ രാക്ഷസകൊന്ന അമ്പത് ശതമാനം നശിപ്പിച്ചു കഴിഞ്ഞു. വനസമ്പത്തിന് വന്‍ഭിഷണിയായ ഈ അധിനിവേശ സസ്യം ഈ വര്‍ഷം നൂറു ശതമാനം മരങ്ങളുംപുത്തു വിത്ത് പാകമാകുന്നതിന് മുമ്പ് ഇവ നശിപ്പിച്ചില്ലേങ്കില്‍ വടക്കേവയനാട് വനമേഖല പൂര്‍ണ്ണമായും തകരും.വയനാട് വന്യജീവി സങ്കേതത്തിലും, നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലും’ കര്‍ണാടകത്തിലെ വെള്ള റേഞ്ച് ,ബന്ദിപൂര്‍ വനമേഖലയിലുംചുരുങ്ങിയ കൊണ്ട് വളര്‍ന്ന സെന്ന ഇപ്പോള്‍ ഈ മേഖലയിലെ വന സമ്പത്തിന്റെ 50 ശതമാനം നശിപ്പിച്ചു കഴിഞ്ഞു.ഈ വര്‍ഷം വടക്കേ വയനാട്ടില്‍ സെന്ന 100 % മരങ്ങളുംപുത്തു.മുന്‍വര്‍ഷങ്ങളില്‍ ഒരു മരത്തില്‍ ആറായിരം മുതല്‍ ഒന്‍പതിനായിരം വിത്തു വരെയാണ് ഉണ്ടായിരുന്നത്.ഈ വര്‍ഷം ഇതിന്റെ ഇരട്ടിയോളം വരുമെന്നാണ് ഈ മേഖലയില്‍ പഠനം നടത്തിയവര്‍ പറയുന്നത്. തോല്‍പ്പെട്ടിയിലും ബാവലിയിലും ഏക്കര്‍ കണക്കിന് സ്ഥലത്തെ മരങ്ങളെ ഈ ചെടി നിലവില്‍ ഉണക്കി കഴിഞ്ഞു.വനസമ്പത്തിന് ഇത്രയും ഭീഷണി ഉണ്ടായിട്ടും ഈ ചെടിയുടെനീര്‍മാര്‍ജ്ജനപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്പത്ത് കോടി രൂപയാണ് അതും പ്രഖ്യാപനം മാത്രം. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രഖ്യാപിച്ചതുക ഉടന്‍ അനുവദിക്കുകയും ഒപ്പം ജനകീയ കൂട്ടായ്മകള്‍ തൊഴിലുറപ്പ് പദ്ധതി, ത്രിതല പഞ്ചായത്ത് പദ്ധതികള്‍ , സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ വഴി സെന്നയുടെ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍കാര്യക്ഷമമാക്കാന്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചിലെങ്കില്‍ വയനാടന്‍ വനമേഖലയെ കാത്തിരിക്കുന്നത് വന്‍ ദുരന്തമായിരിക്കും.മുഖ്യമന്ത്രിയുടെ വയനാട് പാക്കേജില്‍ പ്രഖ്യാപിച്ച പ്രവര്‍ത്തനകള്‍ ഉടന്‍ നടപ്പിലാക്കി രാക്ഷസ കോന്നയെ നശിപ്പിച്ചിക്കണമെന്ന ആവശ്യം ശക്തമാണ്.

 

 

Leave A Reply

Your email address will not be published.

error: Content is protected !!