ജലജീവന്‍ മിഷന്‍ അവലോകന യോഗം ചേര്‍ന്നു

0

കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ എല്ലാ തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തിയുടെ അവലോകനയോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ ടി സിദ്ദീഖിന്റെ അധ്യക്ഷതയില്‍ എംഎല്‍എ ഓഫീസില്‍ ചേര്‍ന്നു. നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്ന പദ്ധതിയാണ് ജലജീവന്‍ മിഷന്‍.പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് കുടിവെള്ള സംഭരണി ഒരുക്കുന്നതിന് ഭൂമി ലഭ്യമാകാത്ത പഞ്ചായത്തുകളില്‍ അടിയന്തരമായി സ്ഥലം ലഭ്യമാക്കി വേണ്ട ക്രമീകരണങ്ങള്‍ നടത്താന്‍ തീരുമാനമെടുത്തു.നാഷണല്‍ ഹൈവേയിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈനിന് വേണ്ട ക്രമീകരണങ്ങള്‍ നടത്താന്‍ യോഗത്തില്‍ നാഷണല്‍ ഹൈവേ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കി.നിയോജക മണ്ഡലത്തിലെ 46,000 വരുന്ന കുടിവെള്ളം ലഭ്യമാകാത്ത ആളുകള്‍ക്ക് കുടിവെള്ളം ലഭ്യമാകുന്ന പദ്ധതിയുടെ പൂര്‍ത്തീകരണം ഈ വരുന്ന 2023 ഡിസംബര്‍ 31 കൂടി പൂര്‍ത്തീകരിക്കുന്നതിനാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം വിളിച്ചുചേര്‍ത്തത.് യോഗത്തില്‍ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ മാങ്ങാടന്‍ പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനസ് റോസിന സ്റ്റെഫി പൊഴുതന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ബാബു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി ശാബു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീജേഷ് പി അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രജീഷ് മോന്‍അസിസ്റ്റന്റ് എന്‍ജിനീയര്‍ അനുരൂപ് എ ബി കേരള വാട്ടര്‍ അതോറിറ്റി പ്രൊജക്റ്റ് കോഴിക്കോട് സുബിലേഷ് കെ എന്നിവര്‍ യോഗത്തില്‍പങ്കെടുത്തു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!