മാലിന്യം തള്ളുന്നത് പതിവാകുന്നു

0

പനമരം ബ്ലോക്ക് പഞ്ചായത്ത്, പൊലീസ് സ്റ്റേഷന്‍ റോഡില്‍ മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. കഴിഞ്ഞ രാത്രിയില്‍ മാത്രം ചാക്കു കണക്കിന് മാലിന്യമാണ് പ്രധാന റോഡിലും ബ്ലോക്ക് പഞ്ചായത്ത് റോഡിലും പൊലീസ് സ്റ്റേഷന്‍ ബോര്‍ഡിന് അടിയിലുമായി തള്ളിയത്.നീരീക്ഷണ ക്യാമറ ഉണ്ടായിട്ടും ടൗണിലും പരിസര പ്രദേശങ്ങളിലും മാലിന്യം തള്ളുന്നത് പതിവാണ്.മാലിന്യം നിക്ഷേപിക്കാന്‍ പഞ്ചായത്ത് പ്രത്യേക കൂട് സ്ഥാപിച്ചെങ്കിലും മാലിന്യം വിവിധയിടങ്ങളില്‍ നിക്ഷേപിക്കുകയാണ്. ചാക്കിലെ മാലിന്യത്തില്‍ നിന്നുയരുന്ന ദുര്‍ഗന്ധം മൂലം മുക്കുപൊത്താതെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.ടൗണിലെ ഓടകളില്‍ നിന്ന് ഒഴുകിയെത്തുന്ന മലിനജലം കെട്ടിക്കിടക്കുന്നത്ബ്ലോക്ക്ഓഫിസിലേക്കുള്ള പാതയോരത്താണ്.ഈ ഭാഗത്തേക്ക് ഒഴുക്കിവിടുന്ന മലിനജലം തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങള്‍ പഴക്കമുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.മലിന ജലം ഒഴുകിയെത്തുന്നത് കമ്പനി പുഴയിലേക്കാണ്. പല ഭരണ സമിതി യോഗങ്ങളിലും ഇതേ പറ്റി ചര്‍ച്ചയുണ്ടാകാറുണ്ടെങ്കിലും പിന്നീട് ഒരു നടപടില്ല.ഇതിനിടെയാണ് ഇവിടെ വന്‍തോതില്‍ മാലിന്യം തള്ളുന്നത് വ്യാപകമാകുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനും മാറ്റും ടൗണില്‍ വിവിധയിടങ്ങളിലായി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനോ നടപടി എടുക്കുന്നതിനെ അധികൃതര്‍ തയാറായിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!