ലഹരിക്കെതിരെ ബത്തേരി സര്‍വീസ് സഹകരണ ബാങ്കും ഗ്രാമഫോണ്‍ കൂട്ടായ്മയും സംഘടിപ്പിച്ച ലഹരിക്കെതിരെ സംഗീത ലഹരി പരിപാടി ശ്രദ്ദേയം.പാട്ടും മാജിക്കുമൊക്കെയായി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ നിരവധി പേരാണ് സംബന്ധിച്ചത്.പഴയകാല ഗാനാസ്വാദക കൂട്ടായ്മയായ ഗ്രാമഫോണിലെ അംഗങ്ങള്‍ 30-ാളം പാട്ടുകളാണ് പരിപാടിയില്‍ അവതരിപ്പിച്ചത്.പരിപാടി സര്‍വീസ് സഹകരണബാങ്ക് പ്രസിഡണ്ട് പി സി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
ലഹരിവിപത്തില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായാണ് സുല്‍ത്താന്‍ബത്തേരി സര്‍വീസ് സഹകരണബാങ്കും ഗ്രാമഫോണ്‍ കൂട്ടായ്മയും സംയുക്തമായ ലഹരിക്കെതിരെ സംഗീത ലഹരി സംഘടിപ്പിച്ചത്. ലഹരി ഭീഷണയില്‍ നിന്നും പുതുതലമുറയെ നമുക്ക് രക്ഷിക്കാം എന്ന സന്ദേശവുമായി സുല്‍ത്താന്‍ബത്തേരി ചുങ്കത്ത് സംഘടിപ്പിച്ച പരിപാട് ശ്രദ്ധേയമായി.സംഗീതത്തിലൂടെ മയക്കുമരുന്നിനെതിരെ പോരാടി സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്നഉദ്ദേശ്യത്തോട് സംഘടിപ്പിച്ച പരിപാടിയില്‍ സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവര്‍ സംബന്ധിച്ചു.
കൂടാതെ അംഗങ്ങളുടെ ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ മാജിക്കും അരങ്ങേറി. ലഹരിക്കെതിരെ സംഗീത പരിപാടി സര്‍വീസ് സഹകരണബാങ്ക് പ്രസിഡണ്ട് പി സി ഗോപിനാഥ് ഉല്‍ഘാടനം ചെയ്തു. ഗ്രാമഫോണ്‍ കൂട്ടായ്മ പ്രസിഡണ്ട് ഡോ. വി വി സുരാജ് അധ്യക്ഷനായി. രക്ഷാധികാരി ബെന്നി അബ്രഹാം, സെക്രട്ടറി സുനില്‍ബാബു, കെ ഗോപകുമാര്‍, പി ഐ സാജന്‍, മജീദ് ബാവ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ നിരവധി പ്രമുഖര്‍ ലഹരി വിരുദ്ധ സന്ദേശവും നല്‍കി.