റേഷന്‍ കട വഴി പുഴുക്കലരി വിതരണം ചെയ്യണം:എഐടിയുസി
വയനാട് ജില്ലയുടെ പ്രത്യേക സാഹജര്യം കണക്കിലെടുത്ത് ജില്ലയിലെ മുഴുവന്‍ റേഷന്‍ കട വഴിയും കാര്‍ഡുടമകള്‍ക്ക് പുഴുക്കലരി വിതരണം ചെയ്യണമെന്ന് കേരള റേഷന്‍ എംപ്ലോയിസ് ഫെഡറേഷന്‍മാനന്തവാടിയിലെ കണ്‍വെന്‍ഷനില്‍ ആവശ്യപ്പെട്ടു. അര്‍ഹതപ്പെട്ട മുഴുവന്‍ കാര്‍ഡുടമകളെയും ബി.പി.എല്‍ പട്ടികയില്‍പ്പെടുത്തണമെന്നും എഐടിയുസി.
ജില്ലയില്‍ റേഷന്‍ വിതരണത്തിന് കൂടുതല്‍ പച്ചരിയാണ് റേഷന്‍ കടകളില്‍ എത്തിയത്. വയനാട്ടിലെ സാധരണക്കായ റേഷന്‍ കാര്‍ഡുടമകള്‍ക്ക് വലിയ ബുദ്ധിമുട്ടണ് ഇത് കൊണ്ട് സംഭവിക്കുന്നത്.ഇതിന് അടിയന്തര പരിഹാരം വേണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു അര്‍ഹതപ്പെട്ട മുഴുവന്‍ കാര്‍ഡുടമകളെയും വി.പി.എല്‍ പട്ടികയില്‍പ്പെടുത്തണമെന്നും പി.ഡി.എസ് എന്‍ എഫ് എസ്.എ ഗോഡൗണില്‍ നിന്ന് റേഷന്‍ കടയില്‍ എത്തിക്കുന്ന അരി തൂക്കി അളവ് കൃത്യമായി നല്‍കണമെന്നും ആവശ്യപ്പെട്ടു.പുതിയതായി സംഘടനയില്‍ ചേര്‍ന്നവര്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണത്തിന്റെയും കണ്‍വെന്‍ഷന്റെയും ഉദ്ഘാടനം സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു നിര്‍വഹിച്ചു. കേരള റേഷന്‍ എംപ്ലോയിസ് ഫെഡറേഷന്‍ വയനാട് ജില്ലാ പ്രസിഡന്റ് ബല്‍രാജ് മോഹന്‍ അധ്യക്ഷനായിരുന്നു.ജില്ലാ സെക്രട്ടറി ഷാജു അബ്രാഹം, ട്രഷറര്‍ പി ഉസ്മാന്‍, ക്ലിറ്റസ് കിഴക്കേമണ്ണുര്‍, അനില്‍ സ്റ്റിഫന്‍, എഐടിയുസി താലൂക്ക് സെക്രട്ടറി കെ.സജിവന്‍ എന്നിവര്‍ സംസാരിച്ചു.