ഗര്‍ഭാശയഗള ക്യാന്‍സര്‍ പ്രതിരോധ ക്യാംപെയ്ന്‍ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

0

ഗര്‍ഭാശയഗള ക്യാന്‍സര്‍ പ്രതിരോധ ക്യാംപെയ്ന്‍ ജില്ലാതല ഉദ്ഘാടനംആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വ്വഹിച്ചു.ബത്തേരിയില്‍ വയനാട് ജില്ല ഒ ആന്റ് ജി സൊസൈറ്റിയും ജില്ലാ കുടുംബശ്രീമിഷനും സംയുക്തമായി നടത്തുന്ന ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്യാംപെയ്ന്‍ ആണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. സ്വതന്ത്ര മൈതാനിയില്‍ ഡെപ്യുട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായിരുന്നു.വിനായക സ്‌ക്കൂള്‍ ഓഫ് നേഴ്‌സിങ്ങ്,അസംപ്ഷന്‍ സ്‌ക്കൂള്‍ ഓഫ് നഴ്‌സിങ്ങ് ഡോണ്‍ ബോസ്‌കോ കോളേജ് സെന്റ് മേരീസ് കോളേജ്, വിനായക ഹോസ്പിറ്റല്‍, കുടുംബശ്രീ ജി ആര്‍.സി. ജെന്‍ഡര്‍ ക്ലബ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി.

Leave A Reply

Your email address will not be published.

error: Content is protected !!