പി.എഫ്.പെന്‍ഷന്‍കാരോടുള്ള നിരന്തര അവഗണനക്കെതി െതുടരുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് പ്രോവിഡണ്ട് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ച് നടത്തി.പെന്‍ഷന്‍ ദിനത്തോടനുബന്ധിച്ചായിരുന്നു സമരം.മിനിമം പി.എഫ്. പെന്‍ഷന്‍ ഒമ്പതിനായിരം രൂപയാക്കുക, ക്ഷാമബത്ത ഏര്‍പ്പെടുത്തുക , ഹയര്‍ ഓപ്ഷന്‍ പെന്‍ഷന്‍ വ്യവസ്ഥ നിലനിര്‍ത്തുക , സൗജന്യ ചികിത്സാ സൗകര്യം നല്‍കുക, സീനിയര്‍ സിറ്റിസണ്‍ റെയില്‍വേ യാത്രാ സൗജന്യം പുന: സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരംസംസ്ഥാന ട്രഷറര്‍ സി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് സി.എം. ശിവരാമന്‍ അധ്യക്ഷനായിരുന്നു.ജില്ലാ സെക്രട്ടറി അപ്പന്‍ നമ്പ്യാര്‍ , സി.എസ്.സ്റ്റാന്‍ലി (എ.ഐ.ടി.യു.സി.) എന്‍.ഒ. ദേവസി (എച്ച്.എം.എസ്.) തുടങ്ങിയവര്‍ സംസാരിച്ചു.