മുത്തങ്ങയില്‍ നാലേകാല്‍ കിലോ കഞ്ചാവ് പിടികൂടി

0

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ നാലേകാല്‍ കിലോയോളം കഞ്ചാവ് പിടികൂടി.ഇന്ന് ഉച്ചക്ക് 1 മണിയോടെ മുത്തങ്ങയില്‍ എത്തിയ കെഎല്‍ 15 എ 1362 നമ്പര്‍ ബാംഗ്ലൂര്‍- ബത്തേരി സൂപ്പര്‍ ഡീലക്സ് കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.സംഭവത്തില്‍ പ്രതിയായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.പരിശോധനയ്ക്ക് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീന്‍.ടി,എക്സൈസ് ഇന്‍സ്പെക്ടര്‍ ഷഫീഖ് ടി.എച്ച്,പ്രിവന്റീവ് ഓഫീസര്‍ വിജയകുമാര്‍ കെ.വി,ഹരിദാസന്‍ എം.ബി,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ചാള്‍സ്‌കുട്ടി റ്റി.ഇ,നിഷാദ് വി.ബി, അനിത.എം, സിത്താര കെ.എം,എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!