പരിശുദ്ധ പരുമല തിരുമേനിയുടെ 120-ാമത് ഓര്‍മ്മ പെരുന്നാള്‍
മാനന്തവാടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റി ഇരുപതാമത് ഓര്‍മ്മ പെരുന്നാള്‍ ഈ മാസം 10,11 തീയ്യതികളിലായി നടക്കും സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ, ഡോ. തോമസ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തിലും വന്ദ്യ വൈദികരുടെ സഹകാര്‍മികത്വത്തിലുമാണ് പെരുന്നാള്‍ നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.10-ാം തീയ്യതി വിശുദ്ധ. മൂന്നിന്‍ ന്മേല്‍ കുര്‍ബാനയ്ക്ക് ശേഷം പെരുന്നാള്‍ കൊടിയേറ്റവും, വൈകുന്നേരം അഞ്ചരമണിക്ക് അഭിവന്ദ്യ തിരുമേനിക്കും പദയാത്രയ്ക്കും സ്വീകരണവും നല്‍കും. പതിനൊന്നാം തീയ്യതി വിശുദ്ധ. മൂന്നിന്‍ന്മേല്‍ കുര്‍ബാനയ്ക്ക് ശേഷം പള്ളിയുടെ ചാരിറ്റി പ്രവര്‍ത്തനമായ ‘കനിവ്’ ചികിത്സാധനസഹായ വിതരണവും, ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതിയായ ‘വിദ്യാജ്യോതി’ ധനസഹായ വിതരണവും അഭിവന്ദ്യ തിരുമേനി നിര്‍വഹിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വികാരി ഫാദര്‍ ബേബി ജോണ്‍ കളിയ്ക്കല്‍, റോയി മൈലാ തോട്ടത്തില്‍, ജോസഫ് പുതിയ മഠത്തില്‍, സന്തോഷ് മൂശ്ശാപ്പിള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.