ചിത്രമൂല നാളെ പോളിംഗ് ബൂത്തിലേക്ക്.
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ 4-ാം വാര്‍ഡ് ചിത്രമൂലയിലെ എല്‍.ഡി.എഫ് മെമ്പറും പ്രതിപക്ഷ നേതാവുമായിരുന്ന ശശിധരന്റെ നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ നടക്കും.യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി മുസ്ലിം ലീഗിലെ റഷീദ് കമ്മിച്ചാല്‍,എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി.എമ്മിലെ പ്രവീണ്‍ കുമാര്‍,ബിജെപി സ്ഥാനാര്‍ത്ഥി രമ വിജയന്‍ തുടങ്ങിയവരാണ് മത്സര രംഗത്തുള്ളത്.കണിയാമ്പറ്റ ടൗണ്‍ ഉള്‍പ്പെടെയുള്ള 4ാം വാര്‍ഡിലെ ബൈ ഇലക്ഷന്‍ ഇരുമുന്നണികളുടെയും അഭിമാന പ്രശ്‌നമാണെന്ന രീതിയിലായിരുന്നു കഴിഞ്ഞ ദിവസത്തെ കൊട്ടിക്കലാശം.