റോഡുകള്‍ നന്നാക്കാന്‍ നടപടിയില്ല;പ്രതിഷേധവുമായി ഐഎന്‍ടിയുസി
ബത്തേരി നഗരസഭ ടൗണ്‍ ലിങ്ക് റോഡുകളും ഗ്രാമീണ റോഡുകളും തകര്‍ന്നിട്ടും നന്നാക്കാന്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് ഐഎന്റ്റിയുസി ഓട്ടോറിക്ഷ മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഓട്ടോ ടാക്സി വാഹനങ്ങള്‍ക്ക് മതിയായ പാര്‍ക്കിംഗ് ഏരിയ അനുവദിക്കുക, ഓട്ടോറിക്ഷകള്‍ക്ക് അനുവദിച്ച സ്റ്റിക്കര്‍ പുതുക്കി നല്‍കുക, സെന്റ്മേരീസ് കോളജ് റോഡില്‍ വാഹന കാല്‍നടയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ബൈക്ക് റോഡ് ടെസ്റ്റ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമായി നടത്തുന്ന മാര്‍ച്ച് ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി.പി ആലി ഉദ്ഘാടനം ചെയ്യും.