ഗുണം അറിഞ്ഞ് കഴിക്കാം, ഈറ്റ് റൈറ്റ് കേരള ആപ്പ് എത്തി; ഹോട്ടലുകള്‍ക്ക് ഹൈജീന്‍ റേറ്റിങ്ങ്

0

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമാകുന്നു. ഈറ്റ് റൈറ്റ് എന്ന മൊബൈല്‍ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയും. നിലവില്‍ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കി ആപ്പില്‍ സ്ഥാനം നേടിയിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്. ഭക്ഷ്യസുരക്ഷാ ദിനമായ ഇന്ന് മന്ത്രി വീണാ ജോര്‍ജ് ആപ്പ് അവതരിപ്പിക്കും.വിവിധ മികവുകളെ അടിസ്ഥാനവമാക്കി അഞ്ചുവരെ റേറ്റിങ്ങാണു നല്‍കുന്നത്. വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരം മുതല്‍ ജീവനക്കാരുടെ ആരോഗ്യസര്‍ട്ടിഫിക്കറ്റ് വരെ റേറ്റിങ്ങിന് ആധാരമാക്കും.

ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്. കൂടാതെ ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ ഈ ആപ്പില്‍ ലിങ്ക് ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ ആപ്പിലൂടെ പരാതികള്‍ അറിയിക്കാനും കഴിയും. റേറ്റിങ് പട്ടികയില്‍ പെടാത്ത സ്ഥാപനങ്ങളെക്കുറിച്ചും പരാതിപ്പെടാന്‍ അവസരമുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!