കാണ്മാനില്ലെന്ന് പരാതി

0

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളായ മൂന്ന് പേരെ കാണാനില്ലന്ന് പരാതി.കേണിച്ചിറ വാര്യാട്ട്ക്കുന്ന് കോളനിയിലെ സുരേഷ് ബിന്ദു ദമ്പതികളുടെ മക്കളായ സുവര്‍ണ്ണ (17 ),സുകന്യ (17), ഗോപാലന്‍ അമ്മു ദമ്പതികളുടെ മകള്‍ അഞ്ജു (17) എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച മുതല്‍ കാണാതായത്. കേണിച്ചിറപോലീസ്അന്വേഷണം തുടങ്ങി.കൂട്ടുകാരായ മൂവരും കഴിഞ്ഞ വെളളിയാഴ്ച്ച ക്ലാസിലേക്ക് എന്ന് പറഞ്ഞാണ് കോളനിയില്‍ നിന്നും പോയത്.എന്നാല്‍ കഴിഞ്ഞ 4 ദിവസമായി ഇവരെ പറ്റി വിവരമില്ലന്ന് ബന്ധുക്കള്‍ പറഞ്ഞു.വെള്ളിയാഴ്ച്ച അമ്പലവയലില്‍ എത്തിയ ഇവര്‍ തിരിച്ച് സന്ധ്യയോടെ കേണിച്ചിറ ടൗണില്‍ എത്തിയതായി , മാതാവ് ബിന്ദു പറഞ്ഞു . തുടര്‍ന്ന് സി സി യിലെ ബന്ധുവീട്ടിലേക്ക് പോകുകയും പിറ്റേ ദിവസം ഇവിടെ നിന്ന് കാണാതാവുകയായിരുന്നു.മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. കേണിച്ചിറ പോലീസില്‍ പരാതി നല്‍്കി.പോലീസ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചങ്കിലും ഇരുളം ടവറിന് കീഴില്‍ എത്തിയാതായ വിവരമുണ്ട്.കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാണന്നും,ആവശ്യമായ നടപടികള്‍ എല്ലാം സ്വീകരിച്ചതായും കോളനിയില്‍ സന്ദര്‍ശനം നടത്തിയ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സിസാബു,ട്രൈബല്‍ ഓഫീസര്‍ കെ ജോഷി എന്നിവര്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!