എന്‍ ഊര് സെക്രട്ടറിയെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതായി പരാതി

0

എന്‍. ഊരില്‍ പത്ത് വര്‍ഷം സെക്രട്ടറിയായിരുന്ന വ്യക്തിയെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതായി പരാതി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കടക്കം നേതൃത്വം നല്‍കി പത്ത് വര്‍ഷക്കാലം എന്‍. ഊര് യാഥാര്‍ത്യമാക്കാന്‍ കഠിനാദ്ധ്വാനം ചെയ്ത വൈത്തിരി ചേരിക്കുന്നിലെ വി.ബാലകൃഷ്ണനാണ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തായത്. താന്‍ അറിയാതെ ഭരണ സമിതി യോഗം ചേര്‍ന്ന് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തതായി അറിഞ്ഞുവെന്ന് വി. ബാലകൃഷ്ണന്‍ പറഞ്ഞുപുതിയ തീരുമാനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.എന്‍. ഊരില്‍ സെക്രട്ടറിയെ പുറത്താക്കിയിട്ടില്ലന്നും വി.ബാലകൃഷ്ണന്‍ അദ്ദേഹത്തിന്റെ ഊരില്‍ ഊര് മൂപ്പനല്ലാതെ വന്നതോടെ കൗണ്‍സിലില്‍ ഉള്‍പ്പെടാതെ പോയതാണന്ന് എന്‍. ഊര് സി.ഇ.ഒ. അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!