അമ്പലവയലില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച നിസാന്‍ ഹട്ടുകള്‍ അനാശ്വാസ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാകുന്നതായി പരാതി.ലഹരിക്കെതിരെയുള്ള പരിപാടികള്‍ അമ്പലവയല്‍ ടൗണ്‍ കേന്ദ്രീകരിച്ച് തകൃതിയായി നടക്കുമോള്‍ ടൗണില്‍ തന്നെയുളള നിസാന്‍ ഹട്ടുകള്‍ ലഹരിയുടെ ഒളി താവളമാകുകയാണ്
.
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനായി സ്ഥിരമായി ഇവിടെയെത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.ചരിത്ര സ്മാരകമായി കാത്ത് സൂക്ഷിക്കേണ്ട നിസാന്‍ ഹട്ടുകള്‍ ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്.
ഷീറ്റുകളും വാതിലുകളും ഇളകി മാറി തകര്‍ന്ന് വീഴാറായ നിസാന്‍ ഹട്ട്്മദ്യ കുപ്പികള്‍ കൊണ്ടും, ലഹരി വസ്തുകളുടെ പാക്കറ്റുകള്‍ കൊണ്ടും നിറഞ്ഞിരിക്കുകയാണ്. വിഷയം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ അധികൃതരോട് നിരവധി പ്രാവശ്യം പരാതികള്‍ ഉന്നയിച്ചിട്ടും കൃത്യമായ ഇടപെടല്‍ ഇല്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പണ്ട് വയനാട്ടില്‍ മലമ്പനി പടര്‍ന്നു പിടിച്ചപ്പോള്‍ മരുന്ന് സൂക്ഷിക്കുന്നതിനാണ് ബ്രിട്ടീഷുകാര്‍ ഈ ഹട്ടുകള്‍ നിര്‍മ്മിച്ചത്. പില്‍ക്കാലത്ത് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോള്‍ ആര്‍ക്കും വേണ്ടാതെ കിടക്കുകയാണ്. അമ്പലവയല്‍ മ്യൂസിയത്തിന് തൊട്ടുടത്തുള്ള ഈ ഹട്ടുകളിലേക്കുള്ള പ്രവേശനം വിലക്കണമെന്നും പോലീസ് പെട്രോളിങ്ങ് ശക്തമാക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപെടുന്നത്.