ജില്ലയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും വയനാട് വിഷന്‍ ചാനലിന്റെ മേപ്പാടി റിപ്പോര്‍ട്ടറുമായ സി.കെ. ചന്ദ്രനെതിരെ വില്ലേജ് ഓഫീസര്‍ നല്‍കിയ വ്യാജ പരാതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കേരള റിപ്പോര്‍ട്ടേഴ്സ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.വനിതാ ഓഫീസറുടെ വില്ലേജ് ഓഫീസിലെത്തുന്ന ആളുകളോടുള്ള മോശം പെരുമാറ്റം സംബന്ധിച്ച പരാതികള്‍ നിരവധിയാണ്. ഈ പരാതികള്‍ വാര്‍ത്തയാക്കിയതിന് മേപ്പാടി വില്ലേജ് ഓഫീസിന്റെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു പരാതികളില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷത്തില്‍ വ്യക്തമായിരുന്നു.തുടര്‍ന്നായിരുന്നു കളക്ട്രേറ്റിലെ റവന്യൂ വകുപ്പിന്റെ മറ്റൊരു ഓഫീസിലേക്ക് ഇവരെ സ്ഥലം മാറ്റിയത്. ഇതിനെ തുടര്‍ന്നുള്ള വ്യക്തി വിരോധമാണ് സി.കെ.ചന്ദ്രനെതിരെ വ്യാജ പരാതിയുമായി രംഗത്തു വരാന്‍ ഈ ഓഫീസറെ പ്രേരിപ്പിച്ചത്. യൂണിയന്‍ അംഗമായ സി.കെ ചന്ദ്രനെതിരെയുള്ള വ്യാജപരാതി സംബന്ധിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.ആര്‍. എം യു ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കും. കൂടാതെ സി.കെ. ചന്ദ്രന്‍ ഡി.ജി.പി , റവന്യുവകുപ്പ് മന്ത്രി ,മുഖ്യമന്ത്രി ,മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കും .സ്വതന്ത്രവും നീതിയുക്തവുമായ മാധ്യമ പ്രവര്‍ത്തനത്തിന് തടയിടാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഉന്നയിക്കുന്ന വ്യാജ പരാതികളില്‍ വിശദമായ അന്വേഷണം നടത്താന്‍ റവന്യൂ പോലീസ് വകുപ്പുകള്‍ തയ്യാറാകണമെന്നും കെ.ആര്‍.എം.യു. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ജിംഷിന്‍ സുരേഷ് , രതീഷ് വാസുദേവന്‍ , അബു താഹിര്‍ ,ജീന്‍സ് തോട്ടുങ്കര, സി.വി ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.